മാറുന്ന ഭരണകൂടം, നവബ്രാഹ്മണിക പിതൃമേധാവിത്വം, ദണ്ഡനീതി ഫെമിനിസം കേരളത്തിൽ — 5

ഉപസംഹാരം

ഫെമിനിസ്റ്റ് ദണ്ഡനീതി നിയമ ഉപകരണങ്ങൾ നിരോധിക്കണമെന്നോ അവ തീർത്തും അപ്രസക്തമാണെന്നോ അല്ല ഈ ലേഖനത്തിൽ ഞാൻ വാദിച്ചിട്ടുള്ളത്. നേരെ മറിച്ച് അവ ഉപയോഗിക്കുമ്പോൾ ജനാധിപത്യവും മനുഷ്യാവകാശങ്ങളും ലിംഗാനീതിയ്ക്കെതിരെയുള്ള പോരോട്ടങ്ങളുടെ സാധ്യതകൾ തന്നെയും അധികാരത്തിൻറെ മേൽ-കീഴറ്റങ്ങൾ കാണാനാകാത്തവിധം പിളർന്ന വായിലകപ്പെട്ടു പോകും വിധം അവരെ പുണരുന്നത് അങ്ങേയറ്റം അപകടകരമായിരിക്കും എന്ന മുന്നറിപ്പ് വായനക്കാരുടെ മുന്നിൽ വയ്ക്കാനാണ് എൻറെ ശ്രമം.

നവബ്രാഹ്മണിക പിതൃമേധാവിത്വം അതിവേഗം വളരുകയും സുരക്ഷാ-സംരക്ഷണ-അന്നദാതാഭരണകൂടം അതിവേഗം സ്വയം ശക്തിപ്രാപിക്കുകയും ചെയ്യുന്ന കാലമാണിത്. ഈ കാലത്തിന് സ്വയം കീഴ്പെടാതെ പിതൃമേധാവിത്വവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഉള്ളുറപ്പുള്ള ഫെമിനിസത്തിനു മാത്രമേ അധികാരത്തോട് എതിരിടാനും സാമൂഹ്യമാറ്റത്തിൻറെ ചാലകശക്തിയാകാനും ത്രാണിയുണ്ടാകൂ. ഭരണകൂടവും ഭരണകക്ഷിയും അതിനു ഉപകരണമൂല്യമില്ലാത്ത ഫെമിനിസത്തെ അപമാനിക്കാനും കാൽക്കീഴിൽ ചവിട്ടിക്കൂട്ടാനും മടിക്കില്ലെന്നും ഇന്നു നമുക്കറിയാം (ഹേമാ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാൻ ഫെമിനിസ്റ്റുകൾ നടത്തുന്ന താഴ്മയായ അപേക്ഷകളും അതിനോട് സർക്കാരിൻറ നിന്ദ്യമായ പ്രതികരണവും ഓർക്കുക).

—–

കേരളത്തിലെ പിതൃമേധാവിത്വവിരുദ്ധ പ്രയോഗസാദ്ധ്യതകൾ ഫെമിനിസ്റ്റുകളിലോ അവർക്കിടയിലെ ഏതെങ്കിലും വിഭാഗത്തിലോ ഒതുങ്ങുന്നില്ലെന്നത് ആശ്വാസകരമാണ്. സമീപകാലത്ത് കേരളത്തിലെ അടിയുറച്ച ഹിംസാത്മക പിതൃമേധാവിത്വശക്തികളോടും ഭരണകൂടത്തോടും പൊരുതി ജയിച്ച ഹാദിയയോ അനുപമയോ ഫെമിനിസ്റ്റുകൾ ആയിരുന്നില്ല. അവരുടെ സമരങ്ങൾക്കു പ്രചേദനം ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രങ്ങളായിരുന്നില്ല. കേരളത്തിൽ കഴിഞ്ഞ അരനൂറ്റാണ്ടായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സാംസ്കാരിക ജനസംഖ്യാപരമായ മാറ്റങ്ങളുടെ ആകെത്തുക ശക്തമായ വ്യക്തിവൽകൃത വിഷയിത്വങ്ങളുള്ള ചെറുപ്പക്കാരികളെ സൃഷ്ടിച്ചിരിക്കുന്നു. സ്ത്രീകൾ പൂർവ്വാധികം ഉന്നതവിദ്യാഭ്യാസം നേടുകയും മാദ്ധ്യമങ്ങളുടെയും സാമൂഹ്യമാദ്ധ്യമങ്ങളുടെയും അഭൂതപൂർവ്വമായ വികാസം മൂലം പണ്ടൊരിക്കലുമില്ലാത്തപോലെ ലോകപരിചയം നേടുകയും ചെയ്തിട്ടുണ്ട് ഇന്ന്. ജനസംഖ്യാപരിണമാത്തിനു ശേഷം കേരളത്തിൽ പതിവായി മാറിയ ചെറുകുടുംബങ്ങളിൽ പെൺമക്കൾക്ക് വിദ്യാഭ്യാസസാദ്ധ്യത ഏറുകയും ചെയ്തു. പക്ഷേ സ്ത്രീകളുടെ, പ്രത്യേകിച്ച് അഭ്യസ്തവിദ്യകളുടെ, തൊഴിൽസാദ്ധ്യതകൾ ദശകങ്ങളായി മുരടിച്ചുനിൽക്കുന്ന തൊഴിൽവിപണിയിലേക്കാണ് ഇവർ പ്രവേശിക്കുന്നതെന്ന വസ്തുത പുതിയ തലമുറക്കാരികളുടെ അവസ്ഥകളെ സങ്കീർണമാക്കുന്നു. ഇരുപതുകളിലും മുപ്പതുകളിലും പോലും അച്ഛനമ്മാരെ ആശ്രയിക്കേണ്ടിവരുന്നതും കുതിച്ചുയർന്നുകൊണ്ടേയിരിക്കുന്ന വരവിലയുടെ മുന്നിൽ കുടുംബത്തിനുള്ളിൽ ‘ഘടനാപരമായ വിലയിടിവ്’ അനുഭവപ്പെടുന്നതും കുടുംബത്തിലും പുറത്തും അധികാരികളും യുവതികളും തമ്മിലുള്ള ബന്ധത്തെ സംഘർഷഭരിതമാക്കുന്നു. ഫെമിനിസ്റ്റുകൾ ഈ അവസ്ഥകളെ രാഷ്ട്രീയവത്ക്കരിച്ചാലും ഇല്ലെങ്കിലും പിതൃമേധാവിത്വത്തിനെതിരെയുള്ള ചെറുത്തുനിൽപ് തുടരും.

അതുപോലെ സംരക്ഷക-അന്നദാതാ ഭരണകൂടത്തെക്കുറിച്ചുള്ള രാഷ്ട്രീയ ഉൾക്കാഴ്ചകൾ ഫെമിനിസ്റ്റുകളെക്കാൾ തദ്ദേശഭരണസംവിധാനത്തിൻറെ ഭാഗമായ സ്ത്രീകൾക്കാണുള്ളത്. അവരോടു പക്ഷേ ജൻറർ പരിശീലകർ എന്ന അധ്യാപനസ്വഭാവമുള്ള ബന്ധമാണ് ഫെമിനിസ്റ്റുകൾക്ക് അധികവും ഉണ്ടായിരുന്നത്. പൊതുവെ പറഞ്ഞാൽ ഫെമിനിസ്റ്റ് എന്ന വിശേഷണം ഉപയോഗിക്കാത്ത, എന്നാൽ പിതൃമേധാവിത്വത്തെ ചെറുക്കുന്ന ജീവിതങ്ങൾ നയിക്കുന്നവരുമായ സ്ത്രീകളോട് വരേണ്യ ബോധമോ മുസ്ലിംഭീതി പോലുള്ള മുൻവിധികളോ കൂടാതെ ഇടപെടാൻ ഫെമിനിസ്റ്റുകൾക്കു സാധിക്കാത്ത പക്ഷം ഫെമിനിസമെന്നാൽ ലൈംഗികഹിംസയെ ചെറുക്കൽ, ലൈംഗിക ഹിംസയെ ചെറുക്കൽ എന്നാൽ ഭരണകൂടഹിംസയെ (തെറാപ്പി വ്യവസായത്തെയും) ആശ്രയിക്കൽ എന്ന ദയനീയനില തുടരും. ലൈംഗിക ഹിംസയെ അവഗണിക്കണമെന്നല്ല, ലൈംഗിക ഹിംസയുടെ മുഖ്യ ഉറവിടമായ ഭരണകൂടത്തെ സംരക്ഷകസ്ഥാനത്തിരുത്തി വളർത്താത്തവിധത്തിൽ അതിനെ എങ്ങനെ നേരിടാം, ലൈംഗിക ഇടപെടലുകളെ അഹിംസാപരമാക്കാൻ സിവിൽ സമൂഹതലത്തിൽ നിന്നുകൊണ്ടുതന്നെ എന്തുചെയ്യാം, എന്നും മറ്റും ആലോചിക്കേണ്ടതുണ്ട്.

കേരളത്തിലിന്ന് ചുരുളഴിഞ്ഞുകൊണ്ടിരിക്കുന്ന മറ്റു പലതരം ഹിംസകളും ഫെമിനിസ്റ്റ് വിഷയങ്ങൾ തന്നെയാണ്. ക്വാറികൊണ്ടായാലും വൻകിട തുറമുഖം കൊണ്ടായാലും വീടും ഊരും ജീവിതമാർഗങ്ങളും നഷ്ടപ്പെടുന്നവരിൽ കൂടുതൽ നഷ്ടം സഹിക്കുന്നത് സ്ത്രീകളാണ്. അവരുടെ ഇടമെന്ന് വ്യവസ്ഥാപിത സമൂഹം കൊട്ടിഘോഷിക്കുന്ന സ്ഥലമായ വീടു തന്നെയാണ് ആദ്യം നഷ്ടമാകുന്നത്. കേരളത്തിൽ ധാരാളമായി കിട്ടുന്ന ചെറുവായ്പകളുടെ മേൽ കെട്ടിപ്പടുത്ത ഗാർഹിക സാമ്പത്തിക സ്ഥിരത പലപ്പോഴും താണ-ഇടത്തരം സ്ത്രീകളുടെ മുതുകിന്മേലാണ്. ആ സ്ഥിരതയ്ക്ക് ഊനം തട്ടുമ്പോൾ തകർന്നുപോകുന്നത് സ്ത്രീകളാണ് — സമീപകാലത്ത് ജപ്തി നടപടികൾ നേരിട്ട കുടുംബങ്ങളിലെ കൌമാരക്കാരികളുടെ ആത്മഹത്യ ഒരു ഫെമിനിസ്റ്റ് വിഷയമാണ്.

വന്നുവന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ കൊണ്ടാടുന്ന, മിക്കവാറും മദ്ധ്യവർഗ-വരേണ്യസ്ത്രീകളുടെ വിഷയങ്ങളാണ് ഫെമിനിസ്റ്റ് വിഷയങ്ങളായി അംഗീകരിക്കപ്പെടുന്നത്. മാദ്ധ്യമങ്ങളും ഓൺലൈൻ മാദ്ധ്യമങ്ങളും അവയെ ആഘോഷിക്കും — ഇവയൊന്നും ഫെമിനിസ്റ്റുകൾ സൃഷ്ടിച്ച തട്ടകങ്ങളല്ലെന്നും ഉപഭോക്താക്കൾ തന്നെ ഉള്ളടക്കസ്രഷ്ടാക്കളായി പ്രവർത്തിച്ച് ടെക്നോമുതലാളിമാർക്ക് വൻകിടലാഭം ഉണ്ടാക്കിക്കിടക്കുന്ന ഇടങ്ങൾ മാത്രമാണെന്നും, അതുകൊണ്ടുതന്നെ സെൻസേഷനലിസത്തെ വളർത്തുന്ന വിഷയങ്ങൾ മാത്രമേ അവയിൽ ഉയർന്നുവരൂ എന്ന് ഓർമ്മിക്കാനുള്ള രാഷ്ട്രീയ അവബോധം കേരളീയ ഫെമിനിസ്റ്റുകൾ പ്രകടിപ്പിക്കണം. അല്ലാത്തപക്ഷം തെറാപ്പിസ്റ്റിനെയും പോലീസിനെയും ഫെമിനിസ്റ്റ് മൂല്യങ്ങൾക്കും ലക്ഷ്യങ്ങൾക്കുമനുസരിച്ച് മാറ്റിത്തീർക്കാനുള്ള ദൃഢനിശ്ചയവും ഊർജവും ഫെമിനിസ്റ്റുകൾക്ക് ഉണ്ടാവില്ലെന്നു മാത്രമല്ല, അവർ ഇടതുവശത്ത് തെറപ്പിസ്റ്റും വലതുവശത്ത് പോലീസും താങ്ങിപ്പിടിച്ചു നിർത്തുന്ന ദുർബലദേഹങ്ങളായി അധഃപതിക്കും.

Select References

Badhwar, N. 2016.   https://www.outlookindia.com/magazine/story/cant-compare-brutal-gang-rape-with-forced-oral-sex/297766 , 26 August, (downloaded, 9 October 2022)

Basu, Srimati. 2011. ‘Sexual Property: Staging Rape and Marriage in Indian Law and Feminist Theory’, Feminist Studies 37, 1, 185-207.

Baxi, P. 2016. ‘Carceral Feminism as Judicial Bias: The Discontents around State vs. MahmoodFarooqui’, Occassional Paper Series: Interdisciplinary Law 3, Hyderabad: Council for Social Development.

Bernstein, Elizabeth. 2007. “The Sexual Politics of the ‘New Abolitionism,’”Differences18, 3. 128–51.

Brown, Wendy. 1992. ‘Finding the Man in the State’, Feminist Studies 18, 1, 7-34.

Devika, J and PraveenaKodoth. 2001, ‘Sexual Violence and the Predicament of Feminist Politics in

Kerala’, Economic & Political Weekly 36, no. 33, 3170–77.

— 2006. ‘Housewife, Sex Worker, Reformer: Controversies over Women Writing their Lives in Kerala’, Economic and Political Weekly 41, 17, 1675-83.

 — 2009. ‘Bodies Gone Awry: The Abjection of Sexuality in Development Discourses in Contemporary Kerala’, Indian Journal of Gender Studies 16, 1, 21-46.

Halley, Janet, Prabha Kotiswaran, Rachel Rebouche, and Hila Shamir. 2018. Governance Feminism: An Introduction, Minneapolis, London: University of Minnesota Press.

Kapur, Ratna. 2013. ‘Gender, Sovereignty and the Rise of a Sexual Security Regime in International Law and Postcolonial India’, Melbourne Journal of International Law 14, 2, 317-45.

Kotiswaran, P. 2018. ‘Governance Feminism in the Postcolony: Reforming India’s Rape Laws’, in Halley, Janet, PrabhaKotiswaran, Rachel Rebouche, and Hila Shamir. 2018. Governance Feminism: An Introduction, Minneapolis, London: University of Minnesota Press, 75-133.

— 2018. ‘Governance Feminism’s Others: Sex Workers and Indian Rape Law Reforms’, Legal Studies Research Paper Series, Paper no. 2018-11, King’s College, London.

Radhakrishnan, Reshma. 2017. ‘Formations of a Political Subject: An Ethnography of the Feminist Movements in Kerala’, Unpublished PhD thesis submitted to the Department of Sociology, University of Delhi.

Sen, Kalyani-Menon, Nivedita Menon, J M Rugma, Cynthia Stephen, and Enakshi Ganguly. 2022. ‘A “Family Matter”? Caste-Patriarchy-Politics Nexus in a Case of Illegal Adoption in Kerala’, Mainstream LX.

Srinivasan, A. 2021. The Right to Sex. London: Bloomsbury Press.

Tang, W. F. 2016. Populist Authoritarianism: Chinese Political Culture and Regime Stability. Oxford:

Oxford University Press.

Terwiel, A. 2020. ‘What Is Carceral Feminism?’ Political Theory 48. 4, 421–442. https://doi.org/10.1177/0090591719889946

Turner, L. 2014. ‘Penal Populism, Deliberative Methods, and the Production of “Public Opinion” on Crime and Punishment’, The Good Society, 23.1, 87–102.

One thought on “മാറുന്ന ഭരണകൂടം, നവബ്രാഹ്മണിക പിതൃമേധാവിത്വം, ദണ്ഡനീതി ഫെമിനിസം കേരളത്തിൽ — 5”

 1. While theorising the carceral pursuit of justice by women against patriarchal violence, it has to be broken down into its actual, day-to-day operation. We need ethnographies in this regard of police station and court rooms.

  This is what I have gleaned from personal experience. Women who dare to register complaints against intimate partner/ male family member violence, are weighed down at every stage by the constructs of The Perfect Victim and the Sanctity of Marriage/ Family.

  The very spaces of the police station and courts are hostile spaces. The police personnel (female staff included) are either viciously hostile, abusive or use different tactics of emotional blackmail and intimidation. Often, the police take side of the perpetrator and subject the woman to an impromptu character trial at the police station itself. Sometimes, the police are swayed by political, clerical and other interferences of patriarchal nature used by the perpetrator. When the woman somehow manages to get the FIR registered withstanding all these pressure tactics, the victim’s statements are obfuscated or watered down or manipulated by the officer in question (who has been bribed), sufficient to provide the necessary loopholes for the perpetrator to get away with the crime. Often, women approach these institutions without the requisite knowledge of the police or legal procedures. So manipulations go undetected till the last moment.

  If and when the case reaches the courts, she has to go through the hostility, bias, patronizing attitudes, apathy and indifference, from the lower level law clerks to the judge in his throne. Everyone you meet there has an opinion on your life and experiences. From the architecture of the court room to the proximity of the perpetrator(s) (and his posse, including family members), it’s an extremely hostile space for the woman. Being there is a punishment in itself. The slut shaming and character assassination (even when the particulars have no bearing whatsoever to the case concerned) during the trial is often condoned by the judge and influence the verdicts. Your own lawyers hold patriarchal attitudes, don’t trust you or have taken money from the perpetrators to water down the arguments in court or emotionally push you towards reaching a ‘compromise ‘. And remember, all this torture is not going to guarantee a sympathetic and fair judgement.

  In short, there is SABOTAGE at every step of this process. And justice is elusive.

  I say that the social media and civil society may cry hoarse, for carceral justice. But these discourses do not translate into justice in the actual process of the pursuit of it. It’s often a solitary and viciously hostile journey for women, a routine designed to punish women who thought they could approach Papa State for solving their grievances.

  Like

We look forward to your comments. Comments are subject to moderation as per our comments policy. They may take some time to appear.

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s