Tag Archives: അനുപമാ കേസ്

മാറുന്ന ഭരണകൂടം, നവബ്രാഹ്മണിക പിതൃമേധാവിത്വം, ദണ്ഡനീതി ഫെമിനിസം കേരളത്തിൽ — 5

ഉപസംഹാരം

ഫെമിനിസ്റ്റ് ദണ്ഡനീതി നിയമ ഉപകരണങ്ങൾ നിരോധിക്കണമെന്നോ അവ തീർത്തും അപ്രസക്തമാണെന്നോ അല്ല ഈ ലേഖനത്തിൽ ഞാൻ വാദിച്ചിട്ടുള്ളത്. നേരെ മറിച്ച് അവ ഉപയോഗിക്കുമ്പോൾ ജനാധിപത്യവും മനുഷ്യാവകാശങ്ങളും ലിംഗാനീതിയ്ക്കെതിരെയുള്ള പോരോട്ടങ്ങളുടെ സാധ്യതകൾ തന്നെയും അധികാരത്തിൻറെ മേൽ-കീഴറ്റങ്ങൾ കാണാനാകാത്തവിധം പിളർന്ന വായിലകപ്പെട്ടു പോകും വിധം അവരെ പുണരുന്നത് അങ്ങേയറ്റം അപകടകരമായിരിക്കും എന്ന മുന്നറിപ്പ് വായനക്കാരുടെ മുന്നിൽ വയ്ക്കാനാണ് എൻറെ ശ്രമം.

Continue reading മാറുന്ന ഭരണകൂടം, നവബ്രാഹ്മണിക പിതൃമേധാവിത്വം, ദണ്ഡനീതി ഫെമിനിസം കേരളത്തിൽ — 5

മാറുന്ന ഭരണകൂടം, നവബ്രാഹ്മണിക പിതൃമേധാവിത്വം, ദണ്ഡനീതി ഫെമിനിസം കേരളത്തിൽ –4

ദണ്ഡനീതി ഫെമിനിസവും നവബ്രാഹ്മണ പിതൃമേധാവിത്വവും

കേരളത്തിൽ ഇരുപതാം നൂറ്റാണ്ടിൽ രൂപമെടുത്ത ബ്രാഹ്മണിക പിതൃമേധാവിത്വത്തിന് സവിശേഷസ്വഭാവങ്ങളുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഉയർന്നുവന്ന നവവരേണ്യസമുദായങ്ങളെ — നവോത്ഥാന വ്യവഹാരത്തിൻറെ വാഹകങ്ങളെ — പണിതെടുത്ത അടിസ്ഥാന അധികാര-കൂടങ്ങളിൽ ഒന്നായിരുന്നു നവബ്രാഹ്മണിക പിതൃമേധാവിത്വം.

Continue reading മാറുന്ന ഭരണകൂടം, നവബ്രാഹ്മണിക പിതൃമേധാവിത്വം, ദണ്ഡനീതി ഫെമിനിസം കേരളത്തിൽ –4