കേരളത്തിലെ മുസ്ലിംജനങ്ങളെക്കുറിച്ച് പൊതുമണ്ഡലത്തിൽ വ്യാപകമായിത്തീർന്നിരുക്കുന്ന തെറ്റിദ്ധാരണകളെ തിരുത്താനുള്ള ഒരെളിയ ശ്രമമാണ് ഈ ലേഖനം.
വിമർശനാത്മകമായി ചിന്തിക്കുന്നവരും പരന്ന വായനയുള്ളവരും പൊതുമണ്ഡലചർച്ചായിടങ്ങളിൽ ധാർമ്മികമായ മേൽനില സദാ അവകാശപ്പെടുന്നവരുമായ ബുദ്ധിജീവികളുടെ എഴുത്തുകളിൽപ്പോലും ഈ വാദങ്ങൾ പ്രത്യക്ഷപ്പെടുന്നത് അപകടകരമായിത്തോന്നുന്നതുകൊണ്ടാണ് ഇതെഴുതുന്നത്. കേരളത്തിലെ ജനജീവിതത്തെ സസൂക്ഷ്മം വീക്ഷിക്കാൻ നമ്മെ സഹായിക്കുന്ന വസ്തുതാശേഖരങ്ങളും ചരിത്രപഠന-സാംസ്ക്കാരികപഠനസംപത്തും കൈയിലുള്ളപ്പോൾ ആത്മനിഷ്ഠനിരീക്ഷണങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ട് ബുദ്ധിജീവികൾ നടത്തുന്ന ഇടപെടലുകൾ ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് സംശയം വേണ്ട.
പ്രത്യേകിച്ചും, ഹിന്ദുത്വവാദഭീകരത സർവ്വത്തേയും വിഴുങ്ങാൻ ഒരുങ്ങിനിൽക്കുന്ന നമ്മുടെ കാലങ്ങളിൽ മുസ്ലിംസമുദായത്തെക്കുറിച്ച് പറയുംപോൾ, വിശേഷിച്ചും ഭൂരിപക്ഷസമുദായത്തിലെ മേൽത്തട്ടുകാർ പറയുംപോൾ, ശ്രദ്ധ ആവശ്യമാണ്. ഭൂരിപക്ഷതാതാത്പര്യങ്ങളാൽ രൂപപ്പെട്ടുവരുന്ന സാമാന്യബോധത്തെ കണ്ണുമടച്ച് ആശ്രയിക്കുന്ന രീതിയെ പ്രതിരോധിക്കാനാണ് ഞാനിവിടെ ശ്രമിക്കുന്നത്. (മേലാളാവബോധത്തിൻറെ വാഹനമായാണ് സാമാന്യബോധത്തെ Marx മുതൽ Bourdieu വരെയുള്ള സമൂഹശാസ്ത്രജ്ഞന്മാർ കണ്ടത്. അതിനെ വിമർശിക്കലാണ് സമൂഹശാസ്ത്രത്തിൻറെ മുഖ്യധർമ്മമെന്ന് അവർ അവകാശപ്പെട്ടതും അതുകൊണ്ടു തന്നെ).
അതുകൊണ്ട് ഈ ലേഖനത്തിൽ പറയുന്ന പല കാര്യങ്ങളും പുതിയ അറിവല്ല. കേരളീയപൊതുബോധത്തിൽ നിന്ന് ഭൂരിപക്ഷമേധാവിത്വം അവയെ മായ്ച്ചുകളഞ്ഞുവെന്ന് തോന്നുന്നതുകൊണ്ടാണ് അവ ഇവിടെ ആവർത്തിക്കുന്നത്. Continue reading പൊതുചർച്ചായിടം അങ്കത്തട്ടല്ല : കേരളത്തിലെ മുസ്ലിംജനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നവരോട്