ആദരണീയ നഹാസ് മാള
താങ്കളുടെ മറുപടി വായിച്ചു, സന്തോഷമുണ്ട്. അത് കാഫിലയിൽ പോസ്റ്റ് ചെയ്യുന്നില്ല. മറിച്ച്, ആ കത്ത് ഉണർത്തിവിടുന്ന ചില ചിന്തകൾ പങ്കുവയ്ക്കാൻ ഈ ഇടം പ്രയോജനപ്പെടുത്തുന്നു. Continue reading നഹാസ് മാളയ്ക്കു മറുപടി

പ്രിയ നഹാസ് മാള
‘ഓൺലൈൻ പെൺവാണിഭം: വിശദമായ അന്വേഷണം വേണം – എസ് ഐ ഒ’ എന്ന തലക്കെട്ടോടു കൂടി താങ്കളുടെ സംഘടന പുറത്തിറക്കിയ പ്രസ്താവന ഇന്നത്തെ മാദ്ധ്യമം പത്രത്തിൽ കണ്ടു. അതിൽ പറയുന്നു:
“കേരളത്തിലെ ചുംബനസമരം അടക്കമുള്ള സമരങ്ങളിൽ മുഖ്യപങ്ക് വഹിച്ചിരുന്ന രാഹുൽ പശുപാലനും രശ്മി നായരുമാണ് റാക്കറ്റിൻെറ പിന്നിലെന്ന പോലീസ് ആരോപണം ഗൌരവമുള്ളതാണ്. കേരളത്തിലെ രാഷ്ട്രീയ മാധ്യമമേഖലയിലെ പ്രമുഖരുമായുള്ള ബന്ധങ്ങൾ ഇത്തരം റാക്കറ്റുകൾ മറയായി ഉപയോഗപ്പെടുത്തുന്നുണ്ട് … വിദ്യാർത്ഥികളെ അടക്കം സ്നേഹം നടിച്ചും പ്രലോഭിപ്പിച്ചും തങ്ങളുടെ വലയിൽ കുരുക്കി ഉഭയസമ്മതപ്രകാരമെന്ന് പറഞ്ഞ് ചൂഷണം ചെയ്യുന്ന ഇത്തരം റാക്കറ്റുകൾക്കെതിരെ സമൂഹം ജാഗ്രത പുലർത്തണം.”
കഴിഞ്ഞ ദിവസം മനോരമ ചാനലിൽ യുവ മോർച്ചാ നേതാവ് രാജേഷ് ചുംബനസമരത്തിനെതിരെ തൊടുത്തുവിട്ട പൊട്ടശ്ശരങ്ങളോട് നിങ്ങളുടെ പ്രസ്താവന അടുത്തസാമ്യം പുലർത്തുന്നു എന്നു കണ്ടതുകൊണ്ടാണ് നിങ്ങൾക്ക് കത്തെഴുതാൻ തീരുമാനിച്ചത്.
Continue reading ചീത്തകളെ തള്ളിക്കള: നഹാസ് മാളയ്ക്ക് തുറന്ന കത്ത്