Tag Archives: SIO

Save Yo Drama for Yo Mama :യഥാർത്ഥരക്ഷകർത്താക്കളോട് കലിപ്പ് തീർത്തുകൊള്ളുക

എസ് ഐ ഒ നേതാവിനോട് ഒരു ചോദ്യം ചോദിച്ചതും, അതാ ‘നിങ്ങളുടെ രക്ഷാകർതൃത്വം ഞങ്ങൾക്കാവശ്യമില്ല‘ എന്ന ആക്രോശം മുസ്ലിം റാഡിക്കൽ സ്ത്രീപുരുഷ ആക്ടിവിസ്റ്റുകളിൽ നിന്നുമുണ്ടായിരുക്കുന്നു. അവരുടെ കൂക്കിവിളിക്ക് ആക്കം കൂട്ടാൻ ചില ദലിത് സിംഹങ്ങളും സട കുടഞ്ഞെഴുന്നേറ്റിരിക്കുന്നു. അവരുടെ തന്ത്രങ്ങൾ പരിചിതങ്ങളാണ് – മുൻപ് ചുംബനസമരം നടന്ന സമയത്ത് പയറ്റിയ ചില അടവുകളാണ് അവ. എന്നെ ‘അധികാരത്തെ മോശമായി പ്രയോഗിക്കുന്ന പവർഫുൾ സ്ത്രീ’ എന്നും, ഷാഹിനയെ ‘ചീത്ത മുസ്ലിം’ എന്നും, അരുന്ധതിയെ ‘സവർണ്ണസ്ത്രീശരീര’മെന്നുമൊക്കെ ആദ്യമായല്ല മുദ്രകുത്തുന്നത്. അങ്ങനെ ചെയ്താൽ ഞങ്ങൾ പറയുന്നതു മുഴുവൻ തെറ്റാണെന്ന് മറ്റുള്ളവർ ധരിച്ചുകൊള്ളുമെന്ന ശുദ്ധഗതി കലർന്ന പ്രത്യാശയിലാണ് ഇതു ചെയ്തു കൂട്ടുന്നത്. മുസ്ലിം സമുദായത്തെ ചില വാർപ്പു മാതൃകകളിലേക്കു ചുരുക്കുന്ന രീതി സ്വീകാര്യമല്ലെന്ന് വാതോരാതെ കരയുന്നവർ തന്നെയാണ് ഈ പണി ചെയ്യുന്നതെന്നത് തീർച്ചയായും കൌതുകകരം തന്നെ. Continue reading Save Yo Drama for Yo Mama :യഥാർത്ഥരക്ഷകർത്താക്കളോട് കലിപ്പ് തീർത്തുകൊള്ളുക